വാര്‍ത്താ വിവരണം
ജെ സി ഐ പിലാത്തറ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു നടന്നു
16 January 2018
Reporter: pilathara.com
പിലാത്തറ : ജെ സി ഐ പിലാത്തറയുടെ 8 മതു പ്രസിഡണ്ടായി ബിജോയ് പി കെ സ്ഥാനമേറ്റു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പ്രഭാവതി മുഖ്യ അതിഥിയായി . ജെസി ഐ മുൻ മേഖല പ്രസിഡണ്ട് ദിലീപ് ടി ജോസഫ് മുഖ്യ പ്രസംഗികനായ ചടങ്ങിൽ ജെ സി ഐ പിലാത്തറയുടെ മുൻ പ്രസിഡണ്ട് രാജീവ് ക്രീയേറ്റീവ് അധ്യക്ഷത വഹിച്ചു. വിശിഷ്ട അഥിതിയായി സോൺ പ്രസിഡണ്ട് കെ വി സുധീഷ് സംസാരിച്ചു. ഷാനിൽ സ്വാഗതവും സഞ്ജീവ് കുമാർ നന്ദിയും അറിയിച്ചു . 2010 ൽ പിലാത്തറയിൽ ജെസി ഐ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പയ്യന്നൂർ ജെസ്സിയുടെ മുൻ പ്രസിഡണ്ട് പി എൻ സുനിൽ നെ ആദരിച്ചു. സാമൂഹ്യ പ്രവർത്തകനായ പിലാത്തറ ജെസിഐ മെമ്പർ ഉണ്ണി പുത്തൂരിനെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നൽകി .
loading...